അപേക്ഷ ജൂലൈ 23 വരെ
വിദ്യാർഥിവീസയ്ക്കുള്ള ചെലവ്, ട്യൂഷൻ ഫീ, താമസത്തിനും ഭക്ഷണത്തിനുമുള്ള പണം, ലണ്ടനിലേക്കും തിരിച്ചുമുള്ള വിമാനക്കൂലി, അനുബന്ധച്ചെലവുകൾ എന്നിവയെല്ലാം സഹിതം യുകെയിലെ ഓക്സ്ഫഡ് സർവകലാശാലയിൽ 2-3 വർഷം ഫുൾടൈം പിജി പഠനത്തിന് ഇന്ത്യയിൽനിന്ന് 6 പേർക്കു റോഡ്സ് സ്കോളർഷിപ് (Rhodes Scholarship) .
പ്രോഗ്രാമിന്റെ ദൈർഘ്യം 2 വർഷമെങ്കിലുമുണ്ടായിരിക്കണം. അല്ലാത്തപക്ഷം ആദ്യവർഷം മറ്റൊരു പ്രോഗ്രാമിനു ചേർന്നുപഠിച്ച്, തുടർന്ന് ഒരു വർഷ പ്രോഗ്രാമിനു ചേരാം. പൊതുവിവരങ്ങൾക്ക് www.rhodeshouse.ox.ac.uk/scholarships.
പാർട്ടൈം കോഴ്സ്, പിജി ഡിപ്ലോമ / സർട്ടിഫിക്കറ്റ് എന്നിവയ്ക്കു സഹായം കിട്ടില്ല. 2026
ഒക്ടോബറിലെ പ്രവേശനത്തിനാണ് ഇപ്പോഴത്തെ അപേക്ഷ. അവസാന വർഷ ബിരുദ വിദ്യാർഥികൾക്ക് അപേക്ഷിക്കാം.ജുലൈ 23നു രാത്രി 11.59 വരെ അപേക്ഷ സ്വീകരിക്കും- ആദ്യം സ്കോളർഷിപ്പിന് അപേക്ഷ, പിന്നീട് ഓക്സ്ഫഡ് ഗ്രാഡ്വേറ്റ് ഡി വെബ്സൈറ്റിലൂടെ പ്രോഗ്രാം പ്രവേശനത്തിന് എന്ന ക്രമത്തിൽ.
പ്രായം 2025 ഒക്ടോബർ ഒന്നിന് 18-23 വയസ്സ്. 2024 ഒക്ടോബർ ഒന്നിനോ അതിനു ശേഷമോഫസ്റ്റ് യുജി ഡിഗ്രിക്കു വേണ്ടതെല്ലാം പൂർത്തിയാക്കിയെങ്കിൽ 27നു താഴെ പ്രായം. കഴിഞ്ഞ 10 വർഷത്തിനിടെ 4 വർഷമെങ്കിലും ഇന്ത്യയിൽ പഠിച്ചിരിക്കണം അഥവാ 10 / 12പരീക്ഷ ഇന്ത്യയിൽ ജയിച്ചിരിക്കണം, അഥവാ ഇന്ത്യൻ യുജി ഡിഗ്രി ജയിച്ചിരിക്കുകയോ ഡിഗ്രിയുട അവസാന വർഷം പഠിക്കുകയോ ആയിരിക്കണം.
2026 ജൂലൈയിൽ യുജി ബിരുദം നേടിയിരിക്കണം. ഫസ്റ്റ് ക്ലാസ് ഓണേഴ്സ് ഡിഗ്രി അഭികാമ്യം.
അപേക്ഷയോടൊപ്പം നൽകേണ്ടവ: പേരും വിലാസവുമടക്കമുള്ള വിവരങ്ങൾ, പ്രവേശനയോഗ്യത തെളിയിക്കുന്ന രേഖകൾ, പഠനചരിത്രവും ബന്ധപ്പെട്ട സർവകലാശാലാരേഖകളും, ഓക്സ്ഫഡിൽ താൽപര്യമുള്ളപ്രോഗ്രാമുകൾ, കരിക്കുലം വിറ്റെ (ഫോർമാറ്റ് അപേക്ഷാഫോമിലുണ്ട്), അക്കാദമിക് സ്റ്റേറ്റ്മെന്റ്,പഴ്സനൽ സ്റ്റേറ്റ്മെന്റ്, നാലോ അഞ്ചോ ശുപാർശ. വിശദാംശങ്ങൾ വെബ്സൈറ്റിലുണ്ട്.
For More details: Contact +9199959 09999, +919961814999,
Head Office
Hyderabad, Dilsukhnagar#303-Jaya Sree Nivas, Hyderabad, PIN-500036
Bright International Education Consultancy LLP
Second floor, Thrichur Trade Center, Kuruppam Road,
Thrissur-680001
Call:+919961814999
Email:info@brightedugroup.com
Ernakulam
2nd floor, National pearl star building, Edappally Raghavan Pillai Rd, Behind changampuzha park metro station, Devankulangara, Mamangalam, Edappally, Ernakulam, Kerala-682024
Call:+919995909999
Wayanad | Palakkad | Calicut | Manjeri | Telangana | Andrapradesh | Tamilnadu | New Delhi | Rajasthan | Karnataka| Nanjing(China) | Kazan(Russia) | Tbilisi(Georgia) | Tashkent(Uzbekistan)