റീജനൽ കാൻസർ സെന്ററിൽ രണ്ടുവർഷ നഴ്സിങ് അസിസ്റ്റന്റ് ട്രെയ്നിങ്പ്രോ ഗ്രാമിലേക്ക് അപേക്ഷക്ഷണിച്ചു. ഒരു വർഷം അപ്രന്റിസ്ഷിപ്പാണ്. ആദ്യ തവണതന്നെ
പത്താംക്ലാസ് ജയിക്കണം. പ്രായം 18 – 23. എസി/എസ്ടി അപേക്ഷകർക്ക് 5 വർഷവും ഒബിസി ക്കു 3 വർഷവും ഇളവ്. ആകെ 40 സീറ്റ്. അപേക്ഷകർ കൂടുതലുണ്ടെങ്കിൽ ജൂലൈ 1ന് പ്രവേശനപരീക്ഷ നടത്തും. കോഴ്സ് ഫീ 4000 രൂപ. ആദ്യ 3 മാസത്തിനുശേഷം 9 മാസത്തേക്ക് 4000 രൂപ വീതവും രണ്ടാം വർഷം മാസം 6000 രൂപ വീതവും സ്റ്റൈപൻഡുണ്ട്. അപേക്ഷാ ഫോമിന് rcctvm.gov.in/coursesandtraining. പൂരിപ്പിച്ച ഫോമും പ്രായം, യോഗ്യത, ജാതിഎന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പുകളും 21ന് അകം ലഭിക്കണം. വിലാസം: അഡിഷനൽ ഡയറക്ടർ, റീജനൽ കാൻസർ സെന്റർ, തിരുവനന്തപുരം – 11