Blog / പ്രാക്ടീസ് ലൈസൻസ്:കടുപ്പിച്ചു NMC
പ്രാക്ടീസ് ലൈസൻസ്:കടുപ്പിച്ചു NMC

എംബിബിഎസ് പ്രവേശനം നേടിയിട്ടും ദേശീയ മെഡിക്കൽ കമ്മിഷന്റെ (എൻഎംസി) പോർട്ടലിൽ റജിസ്റ്റർ ചെയ്യപ്പെട്ടിട്ടില്ലാത്തവർക്ക് പ്രാക്ടിസ് ലൈസൻസ് നൽകില്ല. പ്രവേശനം പൂർത്തിയാകുന്ന മുറയ്ക്കു വിദ്യാർഥികളുടെ വിവരങ്ങൾ കോളജുകൾ എൻഎംസി പോർട്ടലിൽ അപ്ലോഡ് ചെയ്യണമെന്നതാണു ചട്ടം.


കഴിഞ്ഞ 8 മാസത്തിനിടെ ഒട്ടേറെ തവണ ആവശ്യപ്പെട്ടിട്ടും ചിലകോളജുകളിൽ നിന്നു വീഴ്ചയുണ്ടായ പശ്ചാത്തലത്തിലാണ് നടപടി. പോർട്ടലിൽ പേരില്ലാത്ത വിദ്യാർഥികൾ ബന്ധപ്പെട്ട മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റുമായോ കൗൺസലിങ് അതോറിറ്റിയുമായോ അടിയന്തരമായി ബന്ധപ്പെടണമെന്നും എൻഎംസി നിർദേശിച്ചു.
രാജ്യത്ത് ഏകദേശം 1.18 ലക്ഷം എംബിബിഎസ് സീറ്റുകളുണ്ട്.
എന്നാൽ 2024-25 അധ്യയന വർഷത്തിൽ പ്രവേശനം നേടിയ 1,15,250 വിദ്യാർഥികളു
ടെ വിശദാംശങ്ങൾ മാത്രമേ പോർട്ടലിൽ അപ്ലോഡ് ചെയ്യപ്പെട്ടിട്ടുള്ളൂ.
ചില കോളജുകൾ നൽകിയ വിവരങ്ങൾ അപൂർണമാണെന്നും എൻഎംസി കണ്ടെത്തിയട്ടുണ്ട്.

Latest Blogs