Blog / നീറ്റ്: ഇനിയെന്ത്?
നീറ്റ്: ഇനിയെന്ത്?

ഇത്തവണ പരമാവധി മാർക്ക് 686

നീറ്റ് യുജി ഫലം വന്നപ്പോൾ പരമാവധി മാർക്ക് 686 ആണ്. മുൻവർഷങ്ങളിൽ 720ൽ 720 നേടിയ പല കുട്ടികളുമുണ്ടായിരുന്നു. അതുകൊണ്ട്, കഴിഞ്ഞ വർഷവും മറ്റും പ്രവേശനം കിട്ടിയ കുട്ടികളുടെ മാർക്കുമായി താരതമ്യംചെയ്ത് ഇത്തവണത്തെ പ്രവേശ നസാധ്യത പ്രവചിക്കുന്നത് ശരിയാകില്ല. പകരം, റാങ്ക് താരതമ്യപ്പെടുത്തുന്നതാണ് ഉചിതം.
നീറ്റ് വഴി ഓൾ ഇന്ത്യ ക്വോട്ട, സംസ്ഥാന ക്വോട്ട, ആയുഷ് അടക്കം ഇന്ത്യയിലെ എല്ലാ അംഗീകൃത മെഡിക്കൽ സ്ഥാപനങ്ങൾ, എയിംസ്, ജിപ്മെർ, കൽപിത സർവകലാശാലകൾ അടക്കമുള്ള വിവിധ സർവകലാശാലകൾ, കേന്ദ്ര സ്ഥാപനങ്ങൾ, എന്നിവയിലെ ബാച്‌ലർ ഡിഗ്രി പ്രവേശനം നീറ്റ് സ്കോർ നോക്കി മാത്രമേ നടത്തൂ. സ്വകാര്യ, അൺഎയ്ഡഡ്, എയ്ഡഡ് മൈനോറിറ്റി, നോൺ മൈനോറിറ്റി മെഡിക്കൽ കോളജുകളിലെ എൻആർഐ / മാനേജ്മെന്റ് ക്വോട്ട ഉൾപ്പെടെയുള്ള പ്രവേശനവും ഇതിൽപെടും. ഓൾ ഇന്ത്യ ക്വോട്ട പ്രവേശനം നടത്തുന്നത് മെഡിക്കൽ കൗൺസലിങ് കമ്മിറ്റിയാണ്. (www.mcc.nic.in)
വെറ്ററിനറി സയൻസിലെ 15% ഓൾ ഇന്ത്യ ക്വോട്ട, മിലിറ്ററി നഴ്സിങ് സർവീസിലെ ബിഎസ്സി നഴ്സിങ് എന്നിവയിലെ സിലക്ഷഷനും നീറ്റ് സ്കോർ അടിസ്ഥാനമാക്കിയാണ്. നീറ്റ് റജിസ്ട്രേഷൻ സമയത്ത് എഎഫ്എംസി പ്രവേശനത്തിൽ താൽപര്യം പ്രകടിപ്പിച്ചവരിൽനിന്ന് മികച്ച 1600 ആൺകുട്ടികളെയും 400 പെൺകുട്ടികളെയും സിലക്ഷൻ ടെസ്റ്റുകൾക്കു ക്ഷണിക്കും.ബിഎസ്സി (ഓണേഴ്സ്) നഴ്സിങ് പ്രവേശനത്തിന് നീറ്റ് സ്കോർ ഉപയോഗി
ക്കുന്ന സ്ഥാപനങ്ങളുമുണ്ട്.
അഗ്രികൾചർ-അനുബന്ധ പ്രോഗ്രാമുകളിലെ ഓൾ ഇന്ത്യ ക്വോട്ട സിലക്ഷൻ നീറ്റ് സ്കോർ നോക്കിയല്ല; അതിനു സിയുഇടി-ഐസിഎആർ-യുജി എൻട്രൻസുണ്ട്.

കേരളത്തിൽ

അഖിലേന്ത്യാ റാങ്കിങ് ആധാരമാക്കി, കേരളത്തിൽ മെഡിക്കൽ, അനുബന്ധ ബിരുദ പ്രവേശനാർഹതയുള്ളവരുടെ സംസ്ഥാന റാങ്ക്ലിസ്റ്റ് എൻട്രൻസ് കമ്മിഷണർ
പ്രസിദ്ധപ്പെടുത്തും (www.cee.kerala.gov.in). ഇതിൽ നിന്ന് എംബിബിഎസ്, ബിഡിഎസ്,
ആയുർവേദ, ഹോമിയോ, സിദ്ധ, യുനാനി, അഗ്രികൾചർ, വെറ്ററിനറി, ഫിഷറീസ്, ഫോറസ്ട്രി, കോഓപ്പറേഷൻ & ബാങ്കിങ് / അഗ്രിബിസിനസ് മാനേജ്മെന്റ്, ക്ലൈമറ്റ്
ചെയ്ഞ്ച്, ബിടെക് ബയോടെക്നോളജി (കാർഷിക സർവകലാശാല) പ്രവേശനം നടത്തും.
അപേക്ഷ ക്ഷണിക്കുമ്പോൾ www.cee.kerala.gov.in എന്ന സൈറ്റിൽ ഓപ്ഷൻ നൽകാം.

ഫീസ് കുറഞ്ഞ, മികച്ച ചില കോളജുകളിലെ 2024 ഓൾ ഇന്ത്യക്വോട്ട ആദ്യറൗണ്ട് എംബിബിഎസ് ജനറൽ സീറ്റ് അവസാന റാങ്കുകൾ: എയിംസ് ഡൽഹി: 47, മൗലാന ആസാദ് ഡൽഹി: 145, ജിപ്മെർ പുതുച്ചേരി: 350, ലേഡി ഹാർഡിഞ്ച് (വനിത),ഡൽഹി: 826.

വളരെ ഉയർന്ന ഫീസ് നൽകേണ്ട ഡീംഡ് യൂണിവേഴ്സ‌ിറ്റികളിൽ 13,000 കഴിഞ്ഞുള്ള റാങ്കുകാർക്കും പ്രവേശനം കിട്ടിയിരുന്നു.

2024ൽ കേരള എൻട്രൻസ് കമ്മിഷണർ നടത്തിയ മൂന്നാം അലോട്മെന്റിൽ സംസ്‌ഥാന മെറിറ്റ്: എംബിബിഎസ് പ്രവേശനം കിട്ടിയ ഏറ്റവും കുറഞ്ഞ നീറ്റ് റാങ്ക് 9479 / സംസ്‌ഥാനറാങ്ക് 954.

ബിഡിഎസിന് ഇത് യഥാക്രമം 44090 / 4446.

Latest Blogs