Blog / നീറ്റ് പിജി ഓഗസ്‌റ്റ് 3ന് നടത്തിയേക്കും
നീറ്റ് പിജി ഓഗസ്‌റ്റ് 3ന് നടത്തിയേക്കും

ന്യൂഡൽഹി •
ദേശീയ മെഡിക്കൽ പിജി പ്രവേശന പരീക്ഷ (നീറ്റ്-പിജി) ഓഗസ്റ്റ് 3നു നടത്താൻ അനുമതി തേടി ദേശീയ പരീക്ഷാ ബോർഡ് (എൻബിഇ) സുപ്രീം കോടതിയെ സമീപിച്ചു. ഈ മാസം 15നു നിശ്ചയിച്ചിരുന്ന പരീക്ഷ എൻബിഇ മാറ്റിവച്ചിരുന്നു. രണ്ടു ഷിഫ്റ്റിൽ നടത്താൻ നിശ്ചയിച്ച പരീക്ഷ ഒറ്റ ഷിഫ്റ്റിൽ നടത്തണമെന്നു സുപ്രീം കോടതി ഉത്തരവിട്ടതാണു കാരണം. പരീക്ഷയ്ക്കു സാങ്കേതിക സഹായം നൽകുന്ന ടിസിഎസ് നൽകുന്ന ഏറ്റവും അനുയോജ്യമായ സമയം ഓഗസ്റ്റ് 3 ആണെന്നും ഒറ്റ ഷിഫ്റ്റിൽ പരീക്ഷ നടത്താൻ മതിയായ ക്രമീകരണം ഒരുക്കേണ്ടതുണ്ടെന്നും എൻബിഇ കോടതിയിൽ നൽകിയ അപേക്ഷയിൽ പറയുന്നു. ആയിരത്തോളം അധിക കേന്ദ്രങ്ങൾ പരീക്ഷയ്ക്കു വേണ്ടി ഒരുക്കേണ്ടി വരുമെന്നും വിശദീകരിച്ചു.

Latest Blogs