Blog / മോൾഡോവയിൽ കുറഞ്ഞ ചെലവിൽഉപരിപഠനത്തിന് അവസരം
മോൾഡോവയിൽ കുറഞ്ഞ ചെലവിൽഉപരിപഠനത്തിന് അവസരം

ഇന്ത്യൻ വിദ്യാർഥികൾക്ക് കുറഞ്ഞ ഫീസിൽ യൂറോപ്പിൽ ഉപരി പഠനം നടത്താൻ അവസരമൊരുക്കി കിഴക്കൻ യൂറോപ്യൻ രാജ്യമായ മോൾഡോവ. ലോകറാങ്കിങ്ങിൽ മുൻനിരയിലുള്ള ഗവൺമെന്റ് യൂണിവേഴ്സിറ്റികളിലെ വിവിധ കോഴ്സുകളിലേക്കാ
ണ് ഇന്ത്യക്കാർക്ക് പ്രതിവർഷം ഒന്നര ലക്ഷം രൂപയിൽ തുടങ്ങുന്ന ട്യൂഷൻ ഫീസിൽ പ്രവേശനം ലഭ്യമാകുന്നത്.

സോഫ്റ്റ്വെയർ എൻജിനീയറിങ്, ബിബിഎ, ബാങ്കിങ് ആൻഡ് ഫിനാൻസ്, ഹോസ്പിറ്റാലിറ്റി ആൻഡ് ടൂറിസം എന്നീ ബിരുദ കോഴ്സുകളും എംബിഎ, എംബിഎ
അഗ്രിബിസിനസ് മാനേജ്മെന്റ്, സോഫ്റ്റ്‌വെയർ എൻജിനീയറിങ്, ഡേറ്റാ സയൻസ് എന്നീ പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്സുകളും പഠിക്കാം ഈ കോഴ്സുകൾക്ക് പഠിക്കുന്ന കുട്ടികൾക്ക് ഒരു വർഷം മറ്റേതെങ്കിലും യൂറോപ്യൻ രാജ്യത്ത് ക്യാംപസ് എക്സ്ചേഞ്ച് ചെയ്ത് പഠനം തുടരാനും അവസരമുണ്ട്. യുറോപ്യൻ യൂണിയൻ നൽകുന്ന ഒട്ടേറെ സ്കോളർഷിപ്പുകൾക്കും അവസരമുണ്ട്.


പുതിയ നിയമപ്രകാരം മോൾഡോവയിൽ വിദ്യാർഥികൾക്ക് ആഴ്‌ചയിൽ 30 മണിക്കൂർ ജോലി ചെയ്യാനും കഴിയും. ഇതിലൂടെ കോഴ്സ്ഫീ, ജീവിതച്ചെലവ് എന്നിവ വിദ്യാർഥികൾക്ക് സ്വയം കണ്ടെത്താനുള്ള അവസരം ലഭിക്കും.

For More: 81293 59399, 99959 09999

Latest Blogs