ക്രമക്കേടുകൾ കണ്ടെത്തിയ സാഹചര്യത്തിൽ എൻആർഐ ക്വോട്ടയിൽ മെഡിക്കൽ ബിരുദ, പിജി സീറ്റുകളിൽ പ്രവേശനം നേടുന്നതിനുള്ള നിബന്ധനകൾ കർശനമാക്കി.
കർശനമായ പരിശോധനയ്ക്കു ശേഷമേ എൻആർഐ സർട്ടിഫിക്കറ്റുകൾ നൽകാവൂവെന്ന് ഹെൽത്ത് സർവീസസ് ഡയറക്ടർ ജനറൽ നിർദേശിച്ചു. പാസ്പോർട്ടിൻ്റെ ഒറിജിനലും പകർപ്പും ഇമിഗ്രേഷൻ രേഖകൾ, വിദേശത്തെ താമസ സ്ഥലത്തിന്റെ വിലാസം തെളിയിക്കുന്ന രേഖ, തിരിച്ചറിയൽ രേഖ തുടങ്ങിയവ എൻആർഐ സർട്ടിഫിക്കറ്റിനുള്ള അപേക്ഷ നൽകുമ്പോൾ ഹാജരാക്കണം. എൻആർഐ ആയ ബന്ധു ആരാണെന്നു വ്യക്തമാക്കണമെന്നും നിർദേശമുണ്ട്.
യോഗ്യതയില്ലാത്ത ഒട്ടേറെപേർ വ്യാജരേഖകൾ ഉപയോഗിച്ച് സ്വകാര്യ മെഡിക്കൽ കോളജുകളിൽ പ്രവേശനം നേടിയതായി എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തിയ പരിശോധനകളിൽ വ്യക്‌തമായിരുന്നു. ബംഗാളിലെയും ഒഡീഷയിലെയും സ്വകാര്യ മെഡിക്കൽ കോളജുകളിൽ ഇ.ഡി റെയ്ഡ് നടത്തി എൻആർഐ സർട്ടിഫിക്കറ്റുകൾ പിടിച്ചെടുത്തിരുന്നു. ഇവ വിദേശകാര്യ മന്ത്രാലയം വഴി എംബസികളിൽ അയച്ചു പരിശോധിച്ചപ്പോഴാണ് ഭൂരിഭാഗവും വ്യാജമാണെന്നു വ്യക്‌തമായത്. വ്യാജ എൻആർഐ സർട്ടിഫിക്കറ്റുകൾ തയാറാക്കാൻ സ്വകാര്യ മെഡിക്കൽ കോളജുകൾ ചില ഏജന്റുമാരെ പണം നൽകി ഏർപ്പെടുത്തിയെന്നും ഇ.ഡി കണ്ടെത്തി. വ്യാജരേഖകളും തെറ്റായ കുടുംബ വിവരങ്ങളും നൽകി
പ്രവേശനം നേടിയവരുടെ എണ്ണം 18,000 കടക്കുമെന്നാണു നിഗമനം.
ഒരു സർട്ടിഫിക്കറ്റിൽ ഒന്നിലേറെപ്പേർ എൻആർഐ ക്വോട്ടയിൽ പ്രവേശനം നേടുന്നവരുടെ ഫീസ് വിദേശത്തുനിന്ന് അടയ്ക്കണമെന്നാണു നിബന്ധന. വിദേശനാണ്യം ലക്ഷ്യമിട്ടായിരുന്നു ഈ നിബന്ധന. എന്നാൽ, ക്രമക്കേട് നടത്തിയവരുടെ ഫീസ് ഇന്ത്യയിൽ നിന്നാണ് അടച്ചത്. തട്ടിപ്പു നടന്നതോടെ ഉദ്ദേശിച്ച ഗുണം രാജ്യത്തിനു ലഭിച്ചില്ലെന്നും വ്യക്തമായി. ഒരു എൻആർഐ സർട്ടിഫിക്കറ്റിൽ ഒന്നിലേറെപ്പേർ പ്രവേശനം നേടിയതായും കണ്ടെത്തി. ഇവർക്കു പരസ്പരം ബന്ധമില്ലെന്നും വ്യക്തമായി. കുടുംബാംഗങ്ങളുടെ വിവരങ്ങൾ പോലും കൃത്രിമമായി സൃഷ്‌ടിച്ചാണ് തിരിമറിയെന്നും ഇ.ഡി പറയുന്നു. ചില വിദേശ ഇന്ത്യക്കാരും തട്ടിപ്പിനു കൂട്ടുനിന്നതായി ഇ.ഡി ഉദ്യോഗസ്‌ഥർ വ്യക്തമാക്കി. എൻആർഐ സർട്ടിഫിക്കറ്റുകളിൽ തങ്ങളുടെ വിവരങ്ങൾ ഉൾപ്പെടുത്താൻ, പണം സ്വീകരിച്ച് ഇവർ ഏജൻ്റുമാർക്ക് അനുമതി നൽകി. ഇവരിൽ പലരും വിദ്യാർഥികളുടെ ബന്ധുക്കളല്ല. സത്യവാങ്മൂലങ്ങൾ നോട്ടറി സാക്ഷ്യപ്പെടുത്തി ഒപ്പിട്ട ദിവസങ്ങളിൽ ‘ബന്ധുക്കൾ’ ഇന്ത്യയിൽ ഉണ്ടായിരുന്നില്ലെന്നും ഇ.ഡി ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.
Contact Bright Educational Consultancy today for free consultation and admission support.
Bright Educational Consultancy provides full guidance to help you build a global career in healthcare.
Begin your nursing journey today — your future starts here!
📱 WhatsApp / Call: +91 99959 09999 | +91 99618 14999
🌐 Website: www.brightedugroup.com
303, Jaya Sree Nivas, Dilsukhnagar, Hyderabad – 500036
📞 +91 99618 14999 | ✉️ info@brightedugroup.com
2nd Floor, Thrissur Trade Center, Kuruppam Road, Thrissur – 680001
📞 +91 99618 14999
2nd Floor, National Pearl Star Building, Edappally Raghavan Pillai Rd,
Behind Changampuzha Park Metro Station, Devankulangara, Mamangalam,
Edappally, Ernakulam, Kerala – 682024
📞 +91 99959 09999
Wayanad | Palakkad | Calicut | Manjeri | Telangana | Andhra Pradesh | Tamil Nadu | New Delhi | Rajasthan | Karnataka
International Locations: Nanjing (China) | Kazan (Russia) | Tbilisi (Georgia) | Tashkent (Uzbekistan)