Blog / വിദേശ എംബിബിഎസ്: ഇന്റേൺഷിപ്പിന്ഫീസ്ഈടാക്കാനാകില്ലെന്ന്ഹൈക്കോടതി
വിദേശ എംബിബിഎസ്: ഇന്റേൺഷിപ്പിന്ഫീസ്ഈടാക്കാനാകില്ലെന്ന്ഹൈക്കോടതി

വിദേശത്ത് എംബിബിഎസ് പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾ മെഡിക്കൽ കോളജിലും ജനറൽ ആശുപ്രതിയിലും ഒരു വർഷ ഇന്റേൺഷിപ് അനുവദിക്കുന്നതിന് ഫീസ് ഈടാക്കാനാകില്ലെന്ന് ഹൈക്കോടതി.

ഫീസ് നിശ്ചയിച്ച സർക്കാർ ഉത്തരവ് നിയമ വിരുദ്ധമാണെന്നു വിലയിരുത്തി ജസ്റ്റിസ്എ ൻ. നഗരേഷ് റദ്ദാക്കി. മാസം 5000 രൂപ വീതം 60,000 രൂപ ഫീസായിടാക്കുന്നതിനെതിരെ
വിദേശത്ത് മെഡിക്കൽ പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾ നൽകിയ ഹർജി തീർപ്പാക്കിയാണ് ഉത്തരവ്. ഇന്റേൺഷിപ് ഫീസ് ഈടാക്കുന്നതു നിയമവിരുദ്ധ മാണെന്നു വ്യക്തമാക്കുന്ന നാഷനൽ മെഡിക്കൽ കമ്മിഷന്റെ 2022 മേയ് 19ലെ സർക്കുലറിന്റെ അടിസ്ഥാനത്തിൽ സർക്കാർ ഉത്തരവ് നിയമപരമായി നില
നിൽക്കില്ലെന്നു കോടതി ചൂണ്ടിക്കാട്ടി.

സംസ്ഥാന മെഡിക്കൽ കൗൺസിലിൽ നിന്നു പ്രൊവിഷനൽ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നേടിയ മെഡിക്കൽ ബിരുദധാരികളെ മാത്രമേ ഇന്റേൺഷിപ്പിന് നിയമിക്കുന്നുള്ളൂ. ഇത്തരത്തിൽ നിയോഗിക്കുന്നത് തൊഴിലായിട്ടേ കണക്കാക്കാനാകൂ. മെഡിക്കൽ കോളജുകളും ജനറൽ ആശുപ്രതികൾക്കും ഇവരുടെ സേവനത്തിന്റെ ഗുണം ലഭിക്കുന്നുണ്ട്.

ഇവർക്കു സ്റ്റൈപൻഡ് നൽകുന്നതു പരിഗണിക്കാവുന്നതാണെന്നും കോടതി പറഞ്ഞു.

Latest Blogs