അപേക്ഷ ജൂലൈ 20 വരെ
വാണിജ്യക്കപ്പലുകളിൽ മറൈൻ എൻജിനീയറാകാൻ അവസരമൊരുക്കുന്ന 12 മാസ
ത്തെ ജിഎംഇ (ഗ്രാഡ്വേറ്റ് മറൈൻ എൻജിനീയറിങ്) കോഴ്സിലേക്കു കൊച്ചിൻ ഷിപ്
യാർഡ് ജൂലൈ 20 വരെ അപേക്ഷ സ്വീകരിക്കും.
വിലാസം:
The Head of Department, Marine
Engineering Training Institute,
Kochi 682 020; :
0484-4011596;
ഇമെയിൽ: metihod@cochinshipyard.in;
വെബ്: www.cochinshipyard.com & https://cslmeti.in.
സെപ്റ്റംബറിൽ തുടങ്ങുന്ന ബാച്ചിൽ 120 സീറ്റുണ്ട്. ഏതെങ്കിലും ഷിപ്പിങ് കമ്പനി സ്പോൺസർ ചെയ്തോ അല്ലാതെയോ പ്രവേശനം തേടാം. 50% മാർക്കോടെ മെക്കാ
നിക്കൽ / മെക്കാനിക്കൽ സ്ട്രീം / നേവൽ ആർക്കിടെക്‌ചർ സ്ട്രീം / മറൈൻ എൻജി
നീയറിങ് ബിരുദം വേണം.
പത്തിലോ പന്ത്രണ്ടിലോ ഇംഗ്ലിഷിന് 50% മാർക്കും വേണം. കോഴ്സ് തുടങ്ങുന്ന ദിവസം
28 വയസ്സു കവിയരുത്. ഇന്ത്യൻ പാസ്പോർട്ടുണ്ടായിരിക്കണം.
നല്ല ആരോഗ്യം നിർബന്ധം. 157 സെ.മീ. ഉയരവും തക്ക തുക്കവും നെഞ്ചളവും വേണം.
കാഴ്ച്‌ചശക്തിയും കേൾവിശക്തിയും മികച്ചതാവണം. വർണാന്ധത പാടില്ല. ഷിപ്പിങ് ഡയറക്ടറേറ്റ് അംഗീകരിച്ച മെഡിക്കൽ ഓഫിസറുടെ സർട്ടിക്കറ്റ് ഹാജരാക്കണം.
www.dgshipping.gov.in സൈറ്റിൽ അംഗീകൃത മെഡിക്കൽ എക്സാമിനർമാരുടെ ലിസ്റ്റ് ഉണ്ട്
കടൽജോലിക്കുള്ള മാനസികശേഷി വിലയിരുത്തുന്ന എംഎംപിഇ ടെസ്റ്റിലും യോഗ്യത
തെളിയിക്കണം.
താമസം, ഭക്ഷണം, പഠനോപകരണങ്ങൾ മുതലായവയുൾപ്പെടെ മൊത്തം ഫീസ് 4,85,000
രൂപ. തുടക്കത്തിൽ 2,42,500 രൂപയും ബാക്കി 3 മാസത്തിനകവും ഡ്രാഫ്റ്റായോ ഓൺലൈനായോ അടയ്ക്കാം. ഇടയ്ക്കു കോഴ്സ് വിട്ടാൽ ഫീസ് തിരികെക്കിട്ടില്ല.
പെൺകുട്ടികൾ 3,72,500 രൂപ നൽകിയാൽ മതി. കോഴ്സിൽ ചേരുംമുൻപ്, കപ്പലിലെ പ്രവർ
ത്തനാന്തരീക്ഷം മനസ്സിലാക്കുന്നതു നന്ന്.
വിശദാംശങ്ങൾക്കും അപേക്ഷാരീതിക്കും https://csImeti.in എന്ന സൈറ്റിലെ
Pre Sea Courses GME – Joining Instructions എന്ന ലിങ്കുകൾ നോക്കാം.
കോഴ്സ‌് ജയിച്ച്, 6 മാസത്തെ പരിശീലനവും കഴിഞ്ഞ്,ഷിപ്പിങ് മന്ത്രാലയത്തിന്റെ ക്ലാ
സ് IV കോംപീറ്റൻസി പരീക്ഷ ജയിച്ച്, വാണിജ്യക്കപ്പലിൽ ജൂനിയർ മറൈൻ എൻജിനീയർ ഓഫിസറാകാം.
For More details: Contact +919961814999, +9199959 09999
Head Office
Hyderabad, Dilsukhnagar#303-Jaya Sree Nivas, Hyderabad, PIN-500036
Bright International Education Consultancy LLP
Second floor, Thrichur Trade Center, Kuruppam Road,
Thrissur-680001
Call:+919961814999
Email:info@brightedugroup.com
Ernakulam
2nd floor, National pearl star building, Edappally Raghavan Pillai Rd, Behind changampuzha park metro station, Devankulangara, Mamangalam, Edappally, Ernakulam, Kerala-682024
Call:+919995909999
Wayanad | Palakkad | Calicut | Manjeri | Telangana | Andrapradesh | Tamilnadu | New Delhi | Rajasthan | Karnataka| Nanjing(China) | Kazan(Russia) | Tbilisi(Georgia) | Tashkent(Uzbekistan)