സിബിഎസ്ഇ സ്‌കൂൾ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും അടിയന്തര ശ്രദ്ധയ്ക്കായി ബോർഡ് പ്രസിദ്ധപ്പെടുത്തിയ അറിയിപ്പുകളിലെ പ്രസക്‌തഭാഗങ്ങൾ ഇനി പറയുന്നു.
പൂർണവിവരങ്ങൾക്കു വെബ്:
(1)‘അപാർ’ ഐഡി
അക്കാദമിക രേഖകളടക്കം വിദ്യാർഥിയെ സംബന്ധിച്ച സമഗ്രവിവരങ്ങൾ ശേഖരിച്ച് ഡിജിലോക്കറുമായി ബന്ധിച്ച് ഡിജിറ്റലായി സൂക്ഷിക്കാനുള്ള 12 അക്ക തിരിച്ചറിയൽ സംവിധാനമാണ് അപാർ ഐഡി (APAAR ID: Automated Permanent Academic Account Registry ID). സർട്ടിഫിക്കറ്റുകൾ, മാർക്ക് ഷീറ്റുകൾ, പാഠ്യേതര നേട്ടങ്ങൾ മുതലായവയെല്ലാം ഇതിൽ ഉണ്ടായിരിക്കും. പിടിഎ കൂടി ഇതിന്റെ വിവരങ്ങൾ സ്‌കൂൾ അധികാരികൾ ബോധ്യപ്പെടുത്തിത്തരികയും എല്ലാ വിദ്യാർഥികളുടെയും, വിശേഷിച്ച്
9 മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികളുടെ അപാർ ഐഡി ഇപ്പോൾത്തന്നെ എടുത്തുതരികയും ചെയ്യും. അപാർ സംബന്ധിച്ച വിവരങ്ങൾ https://apaar.education.gov.in എന്ന സൈറ്റിലുണ്ട്. ഫോൺ: 1800-889-3511. അക്കാദമിക ജീവിതകാലം മുഴുവൻ പ്രയോജനപ്പെടുന്ന ഡിജിറ്റൽ രേഖയാണിത്. പ്രവേശനത്തിനും ക്രെഡിറ്റ് ട്രാൻസ്‌ഫറിനും മറ്റും വിദ്യാലയങ്ങൾക്ക് ഇതിന്റെ ഉപയോഗം ഏറെ സൗകര്യപ്രദമാകും.
(2) ഒറ്റമകൾ സ്കോളർഷിപ്
ഒറ്റമകൾ സ്കോളർഷിപ് X 2024 സ്‌കീം പുതിയ അപേക്ഷയും ഒറ്റമകൾ സ്കോളർഷിപ് X 2023 സ്കീം പുതുക്കൽ (റിന്യൂവൽ) അപേക്ഷയും സ്വീകരിക്കുന്ന തീയതി ഫെബ്രുവരി 8ലേക്കു നീട്ടി. സ്കൂളുകൾ ഇവ ഫെബ്രുവരി 15ന് അകം പരിശോധിച്ച് ശരിയെന്ന് ഉറപ്പാക്കും.
(3) പരീക്ഷയിലെ ചിട്ടകൾ
ഫെബ്രുവരി 15 മുതൽ 204 വിഷയങ്ങളിലായി 10, 12 ക്ലാസുകളിലെ 44 ലക്ഷം കുട്ടികൾക്കുള്ള ബോർഡ് പരീക്ഷകൾ നടത്തുന്നു. പരീക്ഷയെഴുതുന്ന വിദ്യാർഥികൾ പാലിക്കേണ്ട ചിട്ടകൾ സിബിഎസ്ഇ വിശദമാക്കിയിട്ടുണ്ട്.
നീറ്റ്-യുജി 2025: ചോദ്യഘടന പഴയ രീതിയിലേക്ക് ദേശീയതലത്തിൽ മെഡിക്കൽ അണ്ടർ ഗ്രാജ്യേറ്റ് പ്രവേശനത്തിനുള്ള ഒറ്റപ്പരീക്ഷയായ നീറ്റ്-യുജി 2025 ലെ ചോദ്യഘടന കോവിഡിനു മുൻപുണ്ടായിരുന്ന രീതിയിലേക്കു മാറ്റിയതായി പരീക്ഷ നടത്തുന്ന നാഷനൽ ടെറ്റിങ് ഏജൻസി അറിയിച്ചു. ഇതനുസരിച്ച് ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളിൽ യഥാക്രമം 45, 45, 90 വീതം ആകെ 180 ഒബ്ജ്‌ജക്‌ടീവ് ചോദ്യങ്ങൾക്ക് 180 മിനിറ്റിൽ ഉത്തരം അടയാളപ്പെടുത്തണം. ഇത്തവണ എല്ലാം നിർബന്ധ ചോദ്യങ്ങൾ. ചോദ്യങ്ങളെ എ, ബി വിഭാഗങ്ങളായി തിരിച്ച്, ബിയിലെ 15 ൽ 10 നു മാത്രം ഉത്തരം നൽകേണ്ട രീതി നിർത്തലാക്കി. ഇക്കാര്യം പരിഗണിച്ചുവേണം തയാറെടുപ്പ്. നീറ്റ്- യുജി 2025 ൽ പങ്കെടുക്കേണ്ടവർക്ക് ‘അപാർ ഐഡി’ അഭികാമ്യമാണെങ്കിലും ഈ വർഷം അതു നിർബന്ധമല്ലെന്നും അറിയിച്ചിട്ടുണ്ട്. പുതിയ അറിയിപ്പുകൾക്ക് ഇടയ്ക്കിടെ https://neet.nta.nic.inഎന്ന സൈറ്റ് നോക്കുക. സംശയപരിഹാരത്തിന്
: 011-40759000; neetug2025@nta.ac.in