നാലു വർഷത്തെ സൗജന്യപഠനത്തിനുശേഷം കരസേനയിൽ എൻജിനീയറായി ലഫ്റ്റനന്റ് റാങ്കോടെ സ്ഥിര നിയമനം ലഭിക്കുന്ന ടെക്നിക്കൽ എൻട്രി സ്കീമിലേക്ക് 12ന് ഉച്ചയ്ക്കു 12 വരെ അപേക്ഷിക്കാം.
മാത്സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങൾക്ക് 60% മാർക്കോടെ 12-ാം ക്ലാസ് ജയിച്ച ആൺകുട്ടികൾക്കാണ് അവസരം. ജനനം: 2006 ജൂലൈ രണ്ട്- 2009 ജൂലൈ ഒന്ന്.
ജെഇഇ മെയിൻ 2025 ഒന്നാം പേപ്പർ എഴുതിയിരിക്കണം. മികവുള്ളവർക്ക് എസ്എസ്ബി ഇന്റർവ്യൂവും മെഡിക്കൽ പരിശോധനയുമുണ്ടാകും. പരിശീലനം തീരുംവരെ വിവാ
ഹം പാടില്ല.
ആകെ 90 ഒഴിവ്; ഇതിനു മാറ്റം വരാം. പൂർണ വിവരങ്ങൾക്ക് joinindianarmy.nic.in എന്ന വെബ്സൈറ്റിലെ Notification – TES (10+2)-54 ലിങ്ക് നോക്കുക.