Blog / ഐഐഎസ്‌ടിയിൽ എൻജിനീയറിങ് പഠനം
ഐഐഎസ്‌ടിയിൽ എൻജിനീയറിങ് പഠനം

പ്രവേശനം റജിസ്ട്രേഷൻ 9നു രാത്രി 11.59 വരെ

പുതുതായി കംപ്യൂട്ടർ സയൻസ്-എൻജി (ഡേറ്റ സയൻസ്) പ്രോഗ്രാം

കേന്ദ്ര ബഹിരാകാശ വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം വലിയമലയിലുള്ള ഐഐഎസ്ടിയിലെ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് ടെക്നോളജി) അണ്ടർഗാജേറ്റ് പ്രവേശനത്തിന് 9നു രാത്രി 11.59 വരെ ഓൺലൈനായി റജിസ്റ്റർ ചെയ്യാം ഫോൺ: 0471-2568477;

ugadmission@iist.ac.in; വെബ്: www.iist.ac.in.
യോഗ്യത നേടുന്നവർക്കു മികച്ച നിയമനസാധ്യത. ഹോസ്റ്റലുണ്ട്.

പഠനശാഖകൾ

  1. ബിടെക് എയ്റോസ്പേസ് എൻജിനീയറിങ്,4 വർഷം, 75 സീറ്റ്
  2. ബിടെക് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻ
    ജി (ഏവിയോണിക്സ്), 4 വർഷം,
    75 സീറ്റ്
  3. ബിടെക് കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് (ഡേറ്റ സയൻസ്)
    പുതിയ പ്രോഗ്രാം.4 വർഷം, 36 സീറ്റ്
  4. ഡ്യുവൽ ഡിഗ്രി, 5 വർഷം
    എൻജിനീയറിങ് ഫിസിക്സിലെ ബിടെക്കും ഇനിപ്പറയുന്ന 4 ബിരുദങ്ങളിലൊന്നും ലഭിക്കുന്ന ഇരട്ടഡിഗ്രി. 24സീറ്റ്. (എംഎസ് അസ്ട്രോണമി ആൻഡ് അസ്ട്രോഫിസിക്സ് / സോളിഡ് സ്റ്റേറ്റ് ഫിസിക്സ് അഥവാ എംടെക് എർത്ത് സിസ്റ്റം സയൻസ് / ഒപ്റ്റിക്കൽ എൻജിനീയറിങ്.
    സാധാരണഗതിയിൽ, ഇതിലെ ബിടെക് മാത്രം നേടിയിറങ്ങാനാവില്ല.

സിലക്ഷൻ
മൊത്തം 75% എങ്കിലും മാർക്കോടെ പ്ലസ്ട‌ / തുല്യപരീക്ഷ ജയിച്ചിരിക്കണം. മാത്സ് ഫിസിക്സ്, കെമിസ്ട്രി, ഒരു ഭാഷ, ഇവയിലൊന്നും പെടാത്ത വിഷയം എന്നിങ്ങനെ 5 വിഷയങ്ങൾ പരിഗണിച്ചാവും മാർക്ക് കണക്കാക്കുക. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്കു 65% ആയാലും മതി. കൂടാതെ, 2025 ജെഇഇ അഡ്വാൻസ്ഡിൽ ഇതോടൊപ്പം കൊടുത്തിരിക്കുന്ന പട്ടികയിൽ പറയുന്ന ക്രമത്തിലെങ്കിലും മാർക്ക് നേടുകയും വേണം.

Indian Institute of Space Science and Technology

Latest Blogs