സംസ്ഥാനത്തെ ബിബിഎ, ബിസിഎ ഡിഗ്രി കോഴ്സുകളുടെ പ്രവേശനത്തിന് ഏകജാലക സംവിധാനം നിലവിൽ വന്നു. സാങ്കേതിക സർവകലാശാലയ്ക്കു കീഴിലെ കോളജുകളിലെ ബിബിഎ, ബിസിഎ കോഴ്സുകളുടെ പ്രവേശനത്തിന് എൽബിഎസ് പ്രവേശന പരീക്ഷ നടത്തും. ഈ അധ്യയന വർഷം മുതൽ ബിബിഎ, ബിസിഎ കോഴ്സുകൾക്ക് എഐസിടിഇ അംഗീകാരം നിർബന്ധമാണ്. വിദ്യാർഥികൾ
പ്രവേശനത്തിന് ഓരോ കോളജിനെയും സമീപിക്കുന്ന അവസ്ഥയ്ക്കാണ് മാറ്റം വന്നിരിക്കുന്നത്. പരീക്ഷാ തീയതി പിന്നീട്അറിയിക്കും.
www.lbscentre.kerala.gov.in
ഓൺലൈനായി 12 മുതൽ 25 വരെ അപേക്ഷാഫീസ് ഒടുക്കി അപേക്ഷ സമർ പ്പിക്കാം.പൊതുവിഭാഗത്തിന് 1,300 രൂപയും പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിന് 650 രൂപയുമാണ് അപേക്ഷാ ഫീസ്. ഓൺലൈൻ അപേക്ഷ സമർപ്പിക്കുമ്പോൾ അനുബന്ധ രേഖകൾ അപ്ലോഡ് ചെയ്യണം.
0471-2324396