2024-25 അധ്യയന വർഷത്തിൽ പ്രവേശനം ലഭിച്ചവരിൽ വേണ്ടത്ര അപേക്ഷകരില്ലെങ്കിൽ, 2023-24 അദ്ധ്യയന വർഷത്തിൽ പ്രവേശനം ലഭിച്ചവരെയും പരിഗണിക്കും. സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് നൽകുന്ന ഈ സ്കോളർഷിപ്പിന് ഡിസംബർ 16 വരെയാണ്, അപേക്ഷിക്കാനവസരം.
ടൈംസ് ഹയർ എഡ്യൂക്കേഷൻ ലോക റാങ്കിംഗിൽ ഉൾപ്പെടുന്ന വിദേശ നാടുകളിലെ യൂണിവേഴ്സിറ്റികളിൽ ബിരുദം,ബിരുദാനന്തര ബിരുദം, ഗവേഷണ ബിരുദം എന്നീ പ്രോഗ്രാമുകൾക്ക് 2024-25 അധ്യയന വർഷത്തിൽ പ്രവേശനം ലഭിച്ച ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക്, സംസ്ഥാന ന്യൂനപക്ഷക്ഷേമവകുപ്പ് നൽകുന്ന വിദേശപഠന സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. 2024-25 അധ്യയന വർഷത്തിൽ പ്രവേശനം ലഭിച്ചവരിൽ വേണ്ടത്ര അപേക്ഷകരില്ലെങ്കിൽ, 2023-24 അദ്ധ്യയന വർഷത്തിൽ പ്രവേശനം ലഭിച്ചവരെയും പരിഗണിക്കും. സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് നൽകുന്ന ഈ സ്കോളർഷിപ്പിന് ഡിസംബർ 16 വരെയാണ്, അപേക്ഷിക്കാനവസരം. കേരളത്തിലെ വിവിധ ന്യൂനപക്ഷ വിഭാഗങ്ങളായി നിഷ്കർഷിക്കപ്പെട്ടിട്ടുള്ള ക്രിസ്ത്യൻ, മുസ്ലീം, സിഖ്,ജൈന, പാഴ്സി ബുദ്ധ വിഭാഗങ്ങളിലുള്ളവർക്ക് ജനസംഖ്യാനുപാതത്തിലാണ്, സ്കോളർഷിപ്പ് നൽകുന്നത്.
വിദേശ നാടുകളിലെ പഠനത്തിനായി, രാജ്യത്തെ ദേശസാൽകൃത/ ഷെഡ്യൂൾഡ് ബാങ്കുകളിൽ നിന്നോ, കേരള സ്റ്റേറ്റ് ഡെവലപ്പ്മെന്റ് ഫിനാൻസ് കോർപ്പറേഷനിൽ നിന്നോ വിദ്യാഭ്യാസ വായ്പയെടുത്തിട്ടുള്ളവർക്ക് ലോൺ സബ്സിഡിയായാണ്, സ്കോളർഷിപ്പ് നൽകുക. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക്, കോഴ്സ് കാലയളവിൽ അഞ്ചുലക്ഷം രൂപവരെ സ്കോളർഷിപ്പിന് അർഹതയുണ്ട്.സർക്കാർ,ഇക്കാര്യത്തിനു വേണ്ടി രൂപീകരിച്ച സെലക്ഷൻ കമ്മിറ്റിയ്ക്കാണ്, തെരഞ്ഞെടുപ്പ് ചുമതല.
അടിസ്ഥാന യോഗ്യത
വിദേശപഠനത്തിനായി വിദ്യാഭ്യാസ വായ്പ ലഭിച്ചവരായിരിക്കണം, അപേക്ഷകർ, ബി.പി.എൽ. വിദ്യാർത്ഥികൾക്ക് സ്വാഭാവികമായും മുൻഗണന ലഭിക്കും. ബി.പി.എൽ. വിദ്യാർത്ഥികരുടെ അഭാവത്തിൽ കുടുംബ വാർഷിക വരുമാനം 8 ലക്ഷം രൂപയിൽ താഴെയുള്ള എ.പി.എൽ വിഭാഗക്കാരെയും പരിഗണിയ്ക്കുന്നതാണ്. അപേക്ഷകൻ്റെ പ്രായം, 01/06/24 ന് 35 വയസ്സിൽ താഴെയായിരിക്കണം.
സ്കോളർഷിപ്പിന് തെരഞ്ഞെടുക്കപ്പെടുന്നവർ,സ്കോളർഷിപ്പ് അനുവദിച്ച അധ്യയന വർഷം തന്നെ പഠനം ആരംഭിക്കേണ്ടതുണ്ട്. അപേക്ഷകർക്ക്, ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. അപേക്ഷകനും മാതാപിതാക്കളും കേരളത്തിലെ സ്ഥിരതാമസക്കാരായിരിക്കണം. ഒരു കുടുംബത്തിലെ ഒരാളെ മാത്രമേ, ഒരേ സമയം സ്കോളർഷിപ്പിന് പരിഗണിക്കുകയുള്ളൂ. പഠോ പർദേശ് എന്ന സർക്കാർ പദ്ധതിയിൽ ആനുകൂല്യം ലഭിയ്ക്കുന്ന വിദ്യാർത്ഥികൾക്ക് ഈ സ്കീമിനു കീഴിലുള്ള സാമ്പത്തിക സഹായത്തിന് അർഹതയുണ്ടായിരിയ്ക്കില്ല.
അപേക്ഷാക്രമം
ന്യൂനപക്ഷക്ഷേമ വകുപ്പിൻ്റെ ഔദ്യോഗിക വെബ് സൈറ്റിൽ നിന്നും ലഭ്യമാകുന്ന അപേക്ഷാ ഫോം പൂരിപ്പിച്ചു, ഡിസംബർ 16 നു മുമ്പായി ഫോമിന്റെ പ്രിന്റ് ഔട്ട് നിർദ്ദിഷ്ട രേഖകൾ സഹിതം, ന്യൂനപക്ഷക്ഷേമവകുപ്പ് ഡയറക്ടറുടെ തിരുവനന്തപുരത്തെ ഓഫീസിൽ, നേരിട്ടോ തപാൽ മാർഗ്ഗമോ ലഭിയ്ക്കണം.
വിലാസം
ഡയറക്ടർ,
ന്യൂനപക്ഷക്ഷേമവകുപ്പ്,
നാലാം നില,വികാസ് ഭവൻ,
തിരുവനന്തപുരം – 33
അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ
1.അപേക്ഷകൻ്റെ ഫോട്ടോ ഉൾപ്പെടുന്ന പൂർണ്ണമായി പൂരിപ്പിച്ച അപേക്ഷ
2.SSLC / THSSLC, PLUS TWO / VHSE, DEGREE , PG മാർക്ക് ലിസ്റ്റിൻ്റെ കോപ്പി
3. വിദേശ സർവ്വകലാശാലയിൽ പ്രവേശനം ലഭിച്ച / പഠിക്കുന്നത് തെളിയിക്കുന്ന രേഖകൾ
4.അപേക്ഷകൻ്റെ ബാങ്ക് പാസ്സ് ബുക്കിൻ്റെ പകർപ്പ്
5.ആധാർ കാർഡിൻ്റെ പകർപ്പ്
6.നേറ്റിവിറ്റി സർട്ടിഫിക്കേറ്റിൻ്റെ പകർപ്പ്
6. കമ്മ്യൂണിറ്റി സർട്ടിഫിക്കേറ്റ്/മൈനോരിറ്റി സർട്ടിഫിക്കേറ്റ് – പകർപ്പ്
7.റേഷൻ കാർഡിൻ്റെ പകർപ്പ്
8. വില്ലേജ് ഓഫീസിൽ നിന്നുള്ള അസ്സൽ വരുമാനസർട്ടിഫിക്കേറ്റ്
9. പാസ്പോർട്ടിൻ്റെ പകർപ്പ്
10. വിദേശ വിസയുടെ പകർപ്പ്
11.വിദ്യാഭ്യസ ലോൺ സംബന്ധിച്ച ബാങ്ക് മാനേജരുടെ സർട്ടിഫിക്കേറ്റ്
12. മറ്റ് അനുബന്ധ രേഖകൾ
അപേക്ഷാഫോമിന് സമർപ്പണത്തിന്
www.scholarship.minoritywelfare.kerala.gov.in/