
മെഡിക്കൽ പിജി പഠനത്തിന് രാജ്യത്താകെ 2337
സീറ്റുകൾ ദേശീയ മെഡിക്കൽ കമ്മിഷൻ (എൻഎംസി) വർധിപ്പിച്ചു. കർണാടകയിലാണ് ഏറ്റവുമധികം സീറ്റുകൾ വർധിപ്പിച്ചിരിക്കുന്നത് -422. കേരളത്തിൽ 81 സീറ്റ് വർധിപ്പിച്ചു. കഴിഞ്ഞ അധ്യയന വർഷം 49,907 സീറ്റുകളാണുണ്ടായിരുന്നത്. ഇക്കുറി കൗൺസലിങ് നടപടികളിൽ 52,244 സീറ്റുണ്ടാകും. ഇക്കുറി നീറ്റ് പിജി പരീക്ഷ എഴുതിയ 2 ലക്ഷം പേരിൽ 1.28 ലക്ഷം പേരാണു യോഗ്യത നേടിയത്. നീറ്റ് പിജി കൗൺസലിങ്ങിനുള്ള റജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചുവെങ്കിലും ഇതുവരെ സമയക്രമം മെഡിക്കൽ കൗൺസലിങ് കമ്മിറ്റി പ്രസിദ്ധീകരിച്ചിട്ടില്ല. കേരളത്തിൽ വിവിധ മെഡിക്കൽ കോളജുകളിൽ നിന്നായി 85 സീറ്റുകൾക്കുള്ള അപേക്ഷയാണ് എൻഎംസിയിൽ ലഭിച്ചത്. ഇതിൽ 81 എണ്ണത്തിന് അനുമതി ലഭിച്ചു.
അനുമതി ലഭിച്ച കോഴ്‌സുകൾ
•കണ്ണൂർ പരിയാരം മെഡിക്കൽ കോളജ്: എംഡി, എമർജൻസി മെഡിസിൻ-2, റസ്‌പിറേറ്ററി മെഡിസിൻ-1, ഫൊറൻസിക് മെഡിസിൻ-1, അനസ്‌തീഷ്യോളജി -2, ജനറൽ മെഡിസിൻ-2, റേഡിയോ ഡയഗ്നോസിസ്-2, പീഡിയാട്രിക്‌സ്-2, എംഎസ്, ജനറൽ സർജറി-1, ഓർത്തോപീഡിക്‌സ്-1, ഗൈനക്കോളജി-1 . •എറണാകുളം മെഡിക്കൽ കോളജ്: എംഎസ് ഓർത്തോപീഡിക്സ് – 2, ജനറൽ സർജറി – 2, ഒഫ്താൽമോളജി- 1 എംഡി റസ്‌പിറേറ്ററി മെഡിസിൻ-1, ഫൊറൻസിക് മെഡിസിൻ-1, അനസ്തീഷ്യോളജി-2, റേഡിയോ ഡയഗ്നോസിസ്-2, ജനറൽ മെഡിസിൻ – 2, കമ്യൂണിറ്റി മെഡിസിൻ-1, ജനറൽ മെഡിസിൻ-1
•കോഴിക്കോട് മെഡിക്കൽ കോളജ്:എംഡി ന്യൂക്ലിയർ മെഡിസിൻ-2
•കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളജ്: എംഎസ് ഗൈനക്കോളജി – 4, ജനറൽ സർജറി – 4, ഓർത്തോപീഡിക്സ‌് – 4, ഇഎൻടി-3, ഒഫ്താൽമോളജി- 3, എംഡി ജനറൽ മെഡിസിൻ – 4, അനസ്തീഷ്യോളജി – 4, പീഡിയാട്രിക്സ്- 4
•മലബാർ കാൻസർ സെൻ്റർ പോസ്‌റ്റ് ഗ്രാജേറ്റ് ഇൻസസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസസ് ആൻഡ് റിസർച്- എംഡി റേഡിയോതെറപ്പി, റേഡിയേഷൻ ഓങ്കോളജി – 2
•ആലപ്പുഴ ടിഡി മെഡിക്കൽ കോളജ്: എംഡി ഡെർമറ്റോളജി-1, കമ്യൂണിറ്റി മെഡിസിൻ – 2, പതോളജി – 1, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ – 1, അനസ്‌തീഷ്യോളജി – 2, ജനറൽ മെഡിസിൻ – 1, ഫാർമക്കോളജി – 1, എംഎസ്- ജനറൽ സർജറി- 2, ഒഫ്താൽമോളജി – 3, ഓർത്തോപീഡിക് – 3
FOR ADMISSION GUIDANCE CONTACT:
+91 999590999
Second floor, Thrichur Trade Center, Kuruppam Road,
Thrissur-680001