Blog / മാർക്ക് ഏകീകരണം ഇനിയും തീരുമാനമായില്ല കീം ഫലം വൈകുന്നു
മാർക്ക് ഏകീകരണം ഇനിയും തീരുമാനമായില്ല കീം ഫലം വൈകുന്നു

സമിതി നിർദേശിച്ചത് ഒട്ടേറെ ബദലുകൾ; ഫയൽ മുഖ്യമന്ത്രിക്കു മുന്നിൽ

സംസ്ഥാന എൻജിനീയറിങ് – ഫാർമസി പ്രവേശനപരീക്ഷയുടെ (കീം 2025) ഫലപ്രഖ്യാപനം മാർക്ക് ഏകീകരണത്തിൽ കുടുങ്ങി വൈകുന്നു. ഫലം കഴിഞ്ഞയാഴ്‌ച പ്രഖ്യാപിക്കേണ്ടതായിരുന്നെങ്കിലും മാർക്ക് ഏകീകരിക്കുന്നതു സംബന്ധിച്ച ഫയലിൽ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ തീരുമാനം വൈകുകയാണ്. മാർക്ക് ഏകീകരണം പഠിക്കാൻ സർക്കാർ നിയോഗിച്ച കമ്മിറ്റി റിപ്പോർട്ടിൽ ഒന്നിലേറെ ബദൽ നിർദേ
ശങ്ങളുണ്ടെന്നാണു സൂചന.


സ്‌റ്റാറ്റിസ്‌റ്റിക്സ് വിദഗ്‌ധരും ഐഐടി പ്രഫസർമാരും അടങ്ങിയ നാലംഗ സമിതി സമർപ്പിച്ച റിപ്പോർട്ടാണു സർക്കാർ പരിഗണിക്കുന്നത്.


തീരുമാനം വന്നാൽ വൈകാതെ ഫലപ്രഖ്യാപനം ഉണ്ടാവും.
റാങ്ക് പട്ടികയിൽ സംസ്ഥാന സിലബസിൽ പഠിച്ചവർ പിന്തള്ളപ്പെട്ടെന്ന പരാതികൾ പരിഹരിക്കാനാണു സർക്കാർ സമിതിയെ നിയോഗിച്ചത്. മാർക്ക് ഏകീകരണത്തിൽ സംസ്ഥാന സിലബസുകാർക്ക് കഴിഞ്ഞവർഷം മുൻഗണന നഷ്ടപ്പെട്ടെന്നായിരുന്നു
ആക്ഷേപം.


എന്നാൽ വിവിധ ബോർഡുകളിൽനിന്നു പ്ലസ്‌ടു പാസായവർക്കു തുല്യത നൽകുന്ന
ഏകീകരണ രീതിയാണ് പ്രവേശന പരീക്ഷാ കമ്മിഷണറേറ്റ് പിന്തുടരുന്നതെന്നായിരുന്നു അധികൃതരുടെ വാദം.


സംസ്ഥ‌ാനത്ത് പ്ലസ്‌ വിജയശതമാനം ഉയർത്താൻ മാർക്ക് വാരിക്കോരി നൽകിയത്,
മാർക്ക് ഏകീകരണത്തിൽ സംസ്ഥാന സിലബസുകാർക്ക് തിരിച്ചടിയായെന്നാണ്
ആക്ഷേപം. വിദേശത്തുൾപ്പെടെയുള്ള മാർക്ക് ഏകീകരണ രീതിയാണു പ്രവേശനപരീ
ക്ഷാ കമ്മിഷണർ പിന്തുടർന്നിരുന്നത്. പ്രവേശനപരീക്ഷാ സ്കോറിനൊപ്പം പ്ലസ്‌ടു പരീ
ക്ഷയിലെ ഫിസിക്സ്, കെമിസ്ട്രി, മാത്സ് വിഷയങ്ങളിലെ മാർക്ക് കൂടി ചേർക്കും. നീറ്റ്
പോലെ കീമിലും എൻട്രൻസ് മാർക്ക് മാത്രം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ഒട്ടേറെ നിവേദനങ്ങൾ ലഭിച്ചതോടെയാണ്, നിലവിലെ ഏകീകരണ രീതി പുനഃപരിശോധിക്കാൻ സർക്കാർ തീരുമാനിച്ചത്.

For More details: Contact +919961814999+9199959 09999

Head Office

Hyderabad, Dilsukhnagar#303-Jaya Sree Nivas, Hyderabad, PIN-500036

Bright International Education Consultancy LLP

Second floor, Thrichur Trade Center, Kuruppam Road,
Thrissur-680001

Call:+919961814999

Email:info@brightedugroup.com

Ernakulam
2nd floor, National pearl star building, Edappally Raghavan Pillai Rd, Behind changampuzha park metro station, Devankulangara, Mamangalam, Edappally, Ernakulam, Kerala-682024

Call:+919995909999

Wayanad | Palakkad | Calicut | Manjeri | Telangana | Andrapradesh | Tamilnadu | New Delhi | Rajasthan | Karnataka| Nanjing(China) | Kazan(Russia) | Tbilisi(Georgia) | Tashkent(Uzbekistan)

Latest Blogs