കുഞ്ഞുങ്ങൾ ജനിക്കുമ്പോൾത്തന്നെ ആധാർ എടുക്കണം
പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ കണക്കെടുപ്പു നടത്തിയപ്പോൾ ആധാർ കാർഡ് ഇല്ലാത്തതിനാൽ പല കുട്ടികളുടെയും വിവരങ്ങൾ സമന്വയ പോർട്ടലിൽ അപ്ലോഡ് ചെയ്യാൻ കഴിഞ്ഞില്ല. അധ്യാപക തസ്തികനിർണയത്തിൽ ആധാർ ഉള്ള കുട്ടികളെ മാത്രമേ പരിഗണിക്കുകയുള്ളൂ. നേരത്തേ അപേക്ഷിച്ചിട്ടും ആധാർ കിട്ടാത്തവരെക്കൂടി സർക്കാർ പരിഗണിക്കുമെന്നാണു സൂചന.
കുഞ്ഞുങ്ങൾ ജനിക്കുമ്പോൾത്തന്നെ ആധാർ കാർഡ് എടുക്കണമെന്നാണു സർക്കാർ നിർദേശം. ഇതുസംബന്ധിച്ച് ഐടി മിഷൻ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
അപേക്ഷ ഇങ്ങനെ ജനന സർട്ടിഫിക്കറ്റ് ലഭി ച്ചാൽ അക്ഷയകേന്ദ്രങ്ങളിലൂടെ ആധാർ കാർഡിന് അപേക്ഷിക്കാം. മാതാപിതാക്കളുടെ ബയോമെട്രിക് വിവരങ്ങൾ ഉൾപ്പെടുത്തിയാകും ആധാർ അനുവദിക്കുക. 5 വയസ്സാകുന്നതോടെ കുട്ടികളുടെ ബയോമെട്രിക് വിവരങ്ങൾ ആധാറിൽ ഉൾപ്പെടുത്തും. 15-ാം വയസ്സിലും ബയോമെട്രിക് നിർബന്ധമായി പുതുക്കണം