ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഇന്ത്യയിൽ ഏകദേശം 6.3 കോടി ആളുകൾ സാരമായ കേൾവി-സംസാര വെല്ലുവിളികൾ നേരിടുന്നവരാണ്. ഇതിൽ വളരെക്കുറച്ചു പേർക്കേ ഉന്നതവിദ്യാഭ്യാസത്തിനുള്ള അവസരം ലഭിക്കുന്നുള്ളൂ. അതി
നാൽ തന്നെ നിയമനങ്ങളിൽ ഭിന്നശേഷി സംവരണമുണ്ടായിട്ടും അർഹരായ ഉദ്യോഗാർഥികളില്ലാത്ത സ്ഥിതിയുണ്ട്.
ഈ രംഗത്ത് മികച്ച ഉപരിപഠന സൗകര്യമുള്ള രാജ്യത്തെ തന്നെ ചുരുക്കം സ്‌ഥാപനങ്ങളിലൊന്നാണ് തിരുവനന്തപുരത്തെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് & ഹിയറിങ് (നിഷ്). കേൾവിവെല്ലുവിളികൾ നേരിടുന്ന വിദ്യാർഥികൾക്കു മാത്രമായുള്ള ‘നിഷി’ലെ 3 പ്രോഗ്രാമുകളിലേക്ക് ഈമാസം 17 വരെ അപേക്ഷിക്കാം.
1) ബിഎസ്സി കംപ്യൂട്ടർ സയൻസ്
(HI-Hearing Impaired)
2) ബികോം (HI)
3) ബാർ ഓഫ് ഫൈൻ ആർട്സ് (HI)
കേരള സർവകലാശാലയുമായി അഫിലിയേറ്റ്
ചെയ്ത പ്രോഗ്രാമുകളാണിവ. ആദ്യ രണ്ടു പ്രോഗ്രാമും 4 വർഷം; സീറ്റ് 30 വീതം. മൂന്നാമത്തേത് 5 വർഷ പ്രോഗ്രാം; സീറ്റ് 40. സംവരണമുണ്ട്.
യോഗ്യത: +2 ജയം.
പ്രായം: പട്ടികവിഭാഗം 30; മറ്റുള്ളവർ 28.
http://admissions.nish.ac.in
അപേക്ഷാ ഫോമിൽ ഇമെയിൽ ഐഡിയും മൊബൈൽ നമ്പറും നൽകണം.
അപേക്ഷാ ഫീസ്: ജനറൽ 250 രൂപ; എസ്സി/ എസ്‌ടി 100 രൂപ.
പ്രവേശനം നിഷ് നടത്തുന്ന ഡിഗ്രി അഡ്മിഷൻ കോംപിറ്റൻസി പരീക്ഷ (DACE) വഴിയാണ് പ്രവേശനം.
ഇതിൽ ഇംഗ്ലിഷ്, മാത്തമാറ്റിക്സ്, ലോജിക്കൽ റീസണിങ് എന്നിങ്ങനെ ഒരു മണിക്കൂർ വീതമുള്ള 3 ഭാഗങ്ങളുണ്ട്. ബിഎഫ്എയ്ക്ക് ഡ്രോയിങ് അഭിരുചി പരീക്ഷയുമുണ്ട്.
ആദ്യ വർഷം (2 സെമസ്റ്ററുകൾ) അടിസ്ഥാനഗണിതം, കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ്, ഇന്ത്യൻ ആംഗ്യഭാഷ (ISL) എന്നിവയിൽ ഊന്നിയുള്ള പ്രിപ്പറേറ്ററി ഘട്ടമാണ്. ആദ്യവർഷത്തെ എല്ലാ വിഷയങ്ങളും വിജയിച്ചാലേ രണ്ടാം വർഷത്തേക്കു പ്രവേശനമുള്ളൂ. തൊഴിൽക്ഷമതയ്ക്ക് ഊന്നൽ നൽകുന്ന ഇൻഡസ്ട്രി-റെഡി കരിക്കുലമാണ്.
സ്റ്റാർട്ടപ് പിന്തുണയ്ക്കായി കെ-ഡിസ്കിന്റെ (കേരള ഡവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ) ഇന്നവേഷൻ ബൈയൂത്ത് വിത്ത് ഡിസെബിലിറ്റീസ് (I-YwD) ക്രേന്ദ്രവുമുണ്ട്.