2024-25 അധ്യയന വർഷത്തെ സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പിന് അർഹരായ 1050 വിദ്യാർഥികളുടെ താൽക്കാലിക ലിസ്റ്റ് കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ collegiateedu.kerala.gov.in, www.dcescholarship.kerala.gov.in വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
97.25 ശതമാനവും അതിലധികവും മാർക്ക് നേടിയ (പ്ലസ്ടുവിന് 1167ഉം CBSE-ക്ക് 488 ഉം അതിൽ അധികവും മാർക്ക്) വിദ്യാർഥികളാണ് സ്കോളർഷിപ്പിന് അർഹരായിട്ടുള്ളത്. നിശ്ചിത സമയ പരിധിക്കുള്ളിൽ കോളേജ് മുഖേന അപേക്ഷ സമർപ്പിച്ച അർഹരായ വിദ്യാർഥികൾ (97.25 ശതമാനവും അതിലധികവും മാർക്ക് നേടിയ) ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും ബാങ്ക് അക്കൗണ്ട് നമ്പർ, ഐ.എഫ്.എസ്.സി കോഡ്, ഫോൺ നമ്പർ എന്നിവ കൃത്യമാണോ എന്നും പരിശോധിച്ച് ഉറപ്പു വരുത്തേണ്ടതാണ്.
പരാതി, തെറ്റു തിരുത്തൽ എന്നിവയ്ക്ക് മെയിൽ (statemeritscholarship@gmail.com) മുഖേന ജനുവരി 4 ന് വൈകിട്ട് 5നു മുമ്പായി ബന്ധപ്പെടുക. പിന്നീട് ലഭിക്കുന്ന പരാതികൾ പരിഗണിക്കില്ല.